കോണ്‍ഗ്രസ് കട്ടപ്പന ബ്ലോക്ക് കമ്മിറ്റി ഗാന്ധി അനുസ്മരണം നടത്തി

കോണ്‍ഗ്രസ് കട്ടപ്പന ബ്ലോക്ക് കമ്മിറ്റി ഗാന്ധി അനുസ്മരണം നടത്തി

Oct 2, 2026 - 14:49
 0
കോണ്‍ഗ്രസ് കട്ടപ്പന ബ്ലോക്ക് കമ്മിറ്റി ഗാന്ധി അനുസ്മരണം നടത്തി
This is the title of the web page

ഇടുക്കി: കോണ്‍ഗ്രസ് കട്ടപ്പന ബ്ലോക്ക് കമ്മിറ്റി ഗാന്ധി അനുസ്മരണം നടത്തി. എഐസിസി അംഗം അഡ്വ. ഇ എം ആഗസ്തി ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിന് മുന്നോടിയായി പ്രവര്‍ത്തകര്‍ ഗാന്ധി പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി. കട്ടപ്പന നഗരസഭയിലെ ശുചീകരണ തൊഴിലാളികളെ യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി ആദരിച്ചു. മാന്നാനം കെ ഇ കോളേജ് യൂണിയന്‍ ചെയര്‍പേഴ്‌സണ്‍ ഏലിയാസ് എബ്രഹാമിന് സ്വീകരണം നല്‍കി. ബ്ലോക്ക് പ്രസിഡന്റ് തോമസ് മൈക്കിള്‍ അധ്യക്ഷനായി. കെപിസിസി സെക്രട്ടറി തോമസ് രാജന്‍ അനുസ്മരണ സന്ദേശം നല്‍കി. ഡിസിസി ജനറല്‍ സെക്രട്ടറി മനോജ് മുരളി, നഗരസഭ വൈസ് ചെയര്‍പേര്‍സണ്‍ ലീലാമ്മ ബേബി, നേതാക്കളായ ജോയി പൊരുന്നോലി, ജോയി ഈഴക്കുന്നേല്‍, സിബി പാറപ്പായി, ഷാജി വെള്ളംമാക്കല്‍, സി എം തങ്കച്ചന്‍, പ്രശാന്ത് രാജു, പി എസ് മേരിദാസന്‍, സണ്ണി കുക്കുഴി, സജിമോള്‍ ഷാജി, സോണിയ ജയ്ബി, ലിസി ജോണി, രഞ്ജിനി സജീവ്, രത്‌നമ്മ സുരേന്ദ്രന്‍, ഷാജന്‍ എബ്രഹാം എന്നിവര്‍ പങ്കെടുത്തു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow