തേക്കടിയില്‍ വന്യജീവി വാരാഘോഷം തുടങ്ങി: സംസ്ഥാനതല ഉദ്ഘാടനം 5ന് മന്ത്രി ഷിബു ബേബി ജോണ്‍ നിര്‍വഹിക്കും
തേക്കടിയില്‍ വന്യജീവി വാരാഘോഷം തുടങ്ങി: സംസ്ഥാനതല ഉദ്ഘാടനം 5ന് മന്ത്രി ഷിബു ബേബി ജോണ്‍ നിര്‍വഹിക്കും
ഇടുക്കി: തേക്കടിയില്‍ വന്യജീവി വാരാഘോഷത്തിന് തുടക്കമായി. സംസ്ഥാനതല ഉദ്ഘാടനം 5ന് രാവിലെ 11ന് വനംമന്ത്രി ഷിബു ബേബി ജോണ്‍ നിര്‍വഹിക്കും. വെള്ളിയാഴ്ച ആരംഭിച്ച വാരാഘോഷം എട്ടിന് സമാപിക്കും. ജനബോധന റാലി, കലാകായിക സാഹിത്യ മത്സരങ്ങള്‍, ഫ്‌ളോട്ടുകള്‍, സെമിനാറുകള്‍, സഹജീവനം- സൗഹൃദ സദസ്, പൊതുസമ്മേളനം തുടങ്ങി വിപുലമായ പരിപാടികളോടെയാണ് ആഘോഷം. വാര്‍ത്താസമ്മേളനത്തില്‍ എം എം വര്‍ഗീസ്, എസ് ബി മിഥുന്‍മോഹന്‍, ഫ്രാന്‍സിസ് എം യോഹന്നാന്‍, ഹൈദ്രോസ് മീരാന്‍, നിസാമുദ്ദീന്‍ കല്ലറക്കല്‍, രാജേന്ദ്രലാല്‍ ദത്ത്, തോമസ് ചെറിയാന്‍ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?