മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കായി വേണ്ടത് 60 ലക്ഷം രൂപ: സുമനസുകളുടെ കാരുണ്യം തേടി 20കാരന്‍ അതുല്‍
മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കായി വേണ്ടത് 60 ലക്ഷം രൂപ: സുമനസുകളുടെ കാരുണ്യം തേടി 20കാരന്‍ അതുല്‍
ഇടുക്കി: 20കാരന്റെ മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കായി സുമനസുകളുടെ കാരുണ്യം തേടി നിര്‍ധന കുടുംബം. കട്ടപ്പന മുളകരമേട് അറയ്ക്കപ്പറമ്പില്‍ അതുലാണ് അക്യൂട്ട് മൈലോയ്ഡ് ലുക്കീമിയ എന്ന രോഗം ബാധിച്ച് തിരുവനന്തപുരം ആര്‍സിസിയില്‍ ചികിത്സയില്‍ കഴിയുന്നത്. ശസ്ത്രക്രിയയ്ക്ക് 60 ലക്ഷത്തിലേറെ രൂപ ചെലവാകും. പ്ലസ്ടു വിദ്യാര്‍ഥിയായിരിക്കെ ആറുമാസം മുമ്പ് പനിയും തൊണ്ടവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കട്ടപ്പന താലൂക്ക് ആശുപത്രിയിലും ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയിലും നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ബന്ധുക്കളുടെയും നാട്ടുകാരുടെയും സഹായത്തോടെ ഇതുവരെയുള്ള ചികിത്സയ്ക്ക് ഏഴ് ലക്ഷം രൂപ ചെലവഴിച്ചു. കട്ടപ്പന ഇരുപതേക്കറില്‍ പിതാവ് ഷാജി നടത്തുന്ന ചായക്കടയില്‍നിന്നുള്ള വരുമാനമാണ് കുടുംബത്തിന്റെ ആശ്രയം. മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ മാത്രമാണ് അതുലിന് ജീവിതത്തിലേക്ക് തിരിച്ചെത്താനുള്ള ഏക മാര്‍ഗം. കഴിഞ്ഞമാസം ആര്‍സിസിയില്‍ ആറുതവണ കീമോ തെറാപ്പിക്ക് വിധേയനായി. ഒരുമാസത്തിനകം ശസ്ത്രക്രിയ നടത്തിയില്ലെങ്കില്‍ വീണ്ടും കീമോ തെറാപ്പിക്ക് വിധേയനാകേണ്ടിവരും. മകന്റെ ജീവന്‍ രക്ഷിക്കാന്‍ സന്മനസുകളുടെ സഹായം തേടുകയാണ് ഷാജിയും ഭാര്യ മിനി തോമസും. മിനിയുടെ പേരില്‍ യൂണിയന്‍ ബാങ്ക് കട്ടപ്പന ശാഖയിലും കേരളാ ബാങ്ക് കട്ടപ്പന സായാഹ്ന ശാഖയിലും അക്കൗണ്ട് തുറന്നിട്ടുണ്ട്.
MINI THOMAS
A/c No: 352802010020625
IFSC:UBlN0535281
UNION BANK OF INDIA
KATTAPPANA BRANCH
MINI THOMAS
A/c NO: 135512301206498
lFSC: KSBK0001355
KERALA BANK
EVENING BRANCH
KATTAPPANA
What's Your Reaction?