നെടുങ്കണ്ടത്തെ മലഞ്ചരക്ക് കടകള്‍ കേന്ദ്രീകരിച്ച് മോഷണം: മൈലാടുംപാറ സ്വദേശി അറസ്റ്റില്‍
നെടുങ്കണ്ടത്തെ മലഞ്ചരക്ക് കടകള്‍ കേന്ദ്രീകരിച്ച് മോഷണം: മൈലാടുംപാറ സ്വദേശി അറസ്റ്റില്‍
ഇടുക്കി: ജില്ലയിലെ മലഞ്ചരക്ക് കടകള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തിവന്നയാളെ നെടുങ്കണ്ടം പൊലീസ് അറസ്റ്റ് ചെയ്തു. നെടുങ്കണ്ടം മൈലാടുംപാറ സ്വദേശി തമ്പിയാണ് പിടിയിലായത്. നെടുങ്കണ്ടം ടൗണിലെയും സമീപപ്രദേശങ്ങളിലെയും ഒട്ടേറെ സ്ഥാപനങ്ങള്‍ കുത്തിത്തുറന്ന് ഏലക്ക മോഷ്ടിച്ചിരുന്നു. മോഷണം നടത്താന്‍ ഉദ്ദേശിക്കുന്ന സ്ഥാപനങ്ങള്‍ ഇയാള്‍ കൃത്യമായി നിരീക്ഷിച്ചിരുന്നു. തുടര്‍ന്ന് രാത്രിയിലെത്തി ട്രാന്‍സ്‌ഫോമറില്‍നിന്ന് ഫ്യൂസ് ഊരി പ്രദേശത്തെ വൈദ്യതി മുടക്കും. സിസി ക്യാമറകള്‍ മറച്ചശേഷം മാരകായുധങ്ങള്‍ ഉപയോഗിച്ച് പൂട്ട് തകര്‍ത്ത് വേഗത്തില്‍ ഏലക്കായുമായി കടന്നുകളയുന്നതാണ് ഇയാളുടെ രീതി. സെപ്റ്റംബര്‍ 26ന് രാത്രി കല്ലാര്‍ സ്വദേശി ഷെമീറിന്റെ കട കുത്തിത്തുറന്ന് ഒന്നരലക്ഷം രൂപ വില വരുന്ന 50 കിലോ ഏലക്ക മോഷ്ടിച്ചിരുന്നു. ഈകേസിലെ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. മേഖലയിലെ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ അതുവഴി കടന്നുപോയ ഓട്ടോറിക്ഷയെക്കുറിച്ചുള്ള വിവരം ലഭിച്ചു. തുടരന്വേഷണത്തില്‍ പ്രതി വലയിലായി.
What's Your Reaction?