പാസ്റ്റേഴ്‌സ് ഫെഡറേഷന്‍ ഓഫ് കൗണ്‍സില്‍ ചേറ്റുകുഴി യൂണിറ്റ് ഉദ്ഘാടനംചെയ്തു
പാസ്റ്റേഴ്‌സ് ഫെഡറേഷന്‍ ഓഫ് കൗണ്‍സില്‍ ചേറ്റുകുഴി യൂണിറ്റ് ഉദ്ഘാടനംചെയ്തു
ഇടുക്കി: പാസ്റ്റേഴ്‌സ് ഫെഡറേഷന്‍ ഓഫ് കൗണ്‍സില്‍ ചേറ്റുകുഴി യൂണിറ്റ് ഉദ്ഘാടനവും സീനിയര്‍ പാസ്റ്റേഴ്‌സിനെ ആദരിക്കലും നടത്തി. അഡ്വ. സേനാപതി വേണു എംഎല്‍എ ഉദ്ഘാടനം ചെയ്തു. 25 വര്‍ഷത്തിലേറെയെയായി സുവിശേഷപ്രവര്‍ത്തികള്‍ ചെയ്തുവരുന്ന മുതിര്‍ന്ന പാസ്റ്റര്‍മാരെ ആദരിച്ചു. പിഎഫ്‌സി യൂണിറ്റ് പ്രസിഡന്റ് പാസ്റ്റര്‍ സാജന്‍ പി വൈ അധ്യക്ഷനായി. കരുണാപുരം പഞ്ചായത്ത് പ്രസിഡന്റ് വി എസ് ബിനു മുഖ്യപ്രഭാഷണം നടത്തി. പിഎഫ്‌സി ജനറല്‍ സെക്രട്ടറി പാസ്റ്റര്‍ സുരേഷ് പോള്‍, ജില്ലാ പഞ്ചായത്തംഗം മിനി പ്രിന്‍സ്, വണ്ടന്‍മേട് പഞ്ചായത്തംഗം ജി പി രാജന്‍, വാര്‍ഡ് മെമ്പര്‍ പി ടി വര്‍ക്കി, കെഎസ്‌കെടിയു വണ്ടന്‍മേട് ഏരിയാ സെക്രട്ടറി കെ ടി ബാസി, സിപിഐഎം കമ്പംമെട്ട് ലോക്കല്‍ സെക്രട്ടറി സി എം ബാലകൃഷ്ണന്‍, പിഎഫ്‌സി സംസ്ഥാന സെക്രട്ടറി പാസ്റ്റര്‍ ബാബു എം എം, കമ്മിറ്റിയംഗങ്ങളായ പാസ്റ്റര്‍മാര്‍ പീറ്റര്‍ ജോര്‍ജ്, ഹാനോക്ക് കെ എച്ച് , രാജേഷ് കട്ടപ്പന, ബിനോഷ് തങ്കച്ചന്‍, സിസ്റ്റര്‍ ലിസിമോള്‍ സാജന്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?