ജില്ലാ ഹർത്താൽ: കേരള കർഷക സംഘം പിന്തുണയ്ക്കും

ജില്ലാ ഹർത്താൽ: കേരള കർഷക സംഘം പിന്തുണയ്ക്കും

Oct 10, 2026 - 16:54
Oct 10, 2026 - 17:29
 0
ജില്ലാ ഹർത്താൽ: കേരള കർഷക സംഘം പിന്തുണയ്ക്കും
This is the title of the web page

ഇടുക്കി: പശ്ചിമഘട്ടത്തിലെ നിജപ്പെടുത്തണമെന്ന ഇഎസ്എ വനഭൂമിയിൽ മാത്രമായി എൽഡിഎഫ് സർക്കാർ നിലപാട് ഉപേക്ഷിച്ച വിജ്ഞാപനം ചെയ്യപ്പെട്ട വനപ്രദേശമാണെന്ന നിലപാടിനെതിരെയും വന്യജീവി യുഡിഎഫ് സർക്കാരിൻ്റെ തെറ്റായ നിലപാടിനെതിരെയും സിഎച്ച്ആർ സഞ്ചാര പാത പുനഃസ്ഥാപനത്തിൻ്റെ മറവിൽ കൃഷി ഭൂമി പിടിച്ചെടുക്കാനുള്ള ശ്രമത്തിനെതിരെയും ഒക്ടോബർ 16 ന് ജില്ലയിൽ ഹർത്താൽ നടത്തുന്നതിന് സിപിഐ എം ജില്ലാ കമ്മിറ്റി ആഹ്വാനം ചെയ്‌തിരിക്കുകയാണ്. ജില്ലയെ ഗുരുതരമായി ബാധിക്കുന്ന വിഷയങ്ങളിൽ നടത്തുന്ന ഹർത്താലിന് പൂർണ പിന്തുണയേകുമെന്ന് കർഷക സംഘം ജില്ലാ സെക്രട്ടറി റോമിയോ സെബാസ്റ്റ്യൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഹർത്താലിന് പിന്തുണ അറിയിച്ചുകൊണ്ട് വില്ലേജ് കേന്ദ്രങ്ങളിൽ 13ന് പ്രകടനവും പൊതുയോഗവും നടത്തു. വിവിധ കേന്ദ്രങ്ങളിൽ നേതാക്കളായ എം എം മണി, സി വി വർഗീസ്, എൻ വി ബേബി, കെ വി ശശി, ആർ തിലകൻ, എം ജെ മാത്യു, ഷൈലജ സുരേന്ദ്രൻ, മുഹമ്മദ് ഫൈസൽ, എൻ പി സുനിൽകുമാർ എന്നിവർ പങ്കെടുത്ത് സംസാരിക്കും .സംസ്ഥാന സർക്കാർ കേന്ദ്രസർക്കാരിന് സമർപ്പിച്ച നിർദ്ദേശങ്ങളും കഡസ്ട്രൽ മാപ് ഉൾപ്പെടെയുള്ള അനുബന്ധ രേഖകളും ഔദ്യോഗികമായി പ്രസിദ്ധീകരിക്കണം, ദുരന്ത നിവാരണ നിയമത്തെ മറയാക്കി സർക്കാർ കലക്ടറെ കൊണ്ട് പുറപ്പെടുവിച്ച ഉത്തരവുകൾ പിൻവലിക്കണം എന്നീ ആവശ്യങ്ങളും ഉന്നയിച്ചാണ് ഹർത്താൽ. വാർത്താസമ്മേളനത്തിൽ കർഷക സംഘം നേതാക്കളായ മാത്യു ജോർജും പങ്കെടുത്തു. 

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow