മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ഉപസമിതി പരിശോധന നടത്തി 

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ഉപസമിതി പരിശോധന നടത്തി 

Nov 13, 2026 - 10:45
 0
മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ഉപസമിതി പരിശോധന നടത്തി 
This is the title of the web page

ഇടുക്കി: മുല്ലപ്പെരിയാര്‍ ഉപസമിതി അണക്കെട്ടില്‍ പരിശോധന നടത്തി. നാഷണല്‍ ഡാംസ് സേഫ്റ്റി അതോറിറ്റി ദക്ഷിണമേഖല ഡയറക്ടര്‍ ആര്‍. ഗിരിധന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് പരിശോധന നടത്തിയത്. പ്രധാന അണക്കെട്ട്, ബേബി ഡാം എന്നിവ സന്ദര്‍ശിച്ച സംഘം അണക്കെട്ടിലേക്കുള്ള നീരൊഴുക്ക്, ചോര്‍ച്ച, സ്ലൂയിസ് ഗേറ്റുകളുടെ പ്രവര്‍ത്തനം, ഗാലറി, സ്പില്‍വേ ഷട്ടറുകള്‍ എന്നിവ പരിശോധിച്ചു. തുടര്‍ന്ന് കുമളിയിലെ മേല്‍നോട്ട സമിതി ഓഫീസില്‍ അവലോകന യോഗം ചേര്‍ന്നു. അണക്കെട്ടില്‍ നടത്തേണ്ട പതിവ് അറ്റകുറ്റപ്പണികള്‍, ബേബി ഡാം ബലപ്പെടുത്തല്‍, വള്ളക്കടവില്‍നിന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ടിലേക്കുള്ള റോഡ് നവീകരണ ജോലികളിലെ കാലതാമസം തുടങ്ങിയ വിഷയങ്ങള്‍ തമിഴ്നാട് ഉദ്യോഗസ്ഥര്‍ യോഗത്തില്‍ ഉന്നയിച്ചു. സ്പില്‍വേയിലെ 13 ഷട്ടറുകളില്‍ 3 ഷട്ടറുകളുടെ പ്രവര്‍ത്തനം പരിശോധിച്ചു. അണക്കെട്ടില്‍നിന്ന് ചോരുന്ന വെള്ളത്തിന്റെ അളവ് മിനിറ്റില്‍ 32.250 ലിറ്ററാണ്. നിലവിലെ 122.40 അടി ജലനിരപ്പില്‍ ഈ ചോര്‍ച്ചയുടെ അളവ് തൃപ്തികരമാണെന്നും പരിശോധനാ റിപ്പോര്‍ട്ട് മേല്‍നോട്ട സമിതിക്ക് സമര്‍പ്പിക്കുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow