നെടുങ്കണ്ടത്ത് വീടിന് മുമ്പില്‍ ഹോട്ടല്‍ മാലിന്യങ്ങള്‍ തള്ളി
നെടുങ്കണ്ടത്ത് വീടിന് മുമ്പില്‍ ഹോട്ടല്‍ മാലിന്യങ്ങള്‍ തള്ളി

ഇടുക്കി: നെടുങ്കണ്ടം എസ്എന്‍ഡിപി ജങ്ഷനുസമീപം വീടിനുമുമ്പില്‍ മാലിന്യങ്ങള്‍ തള്ളി. കരിമുട്ടത്ത് സ്മിതയുടെ വീടിന് മുമ്പിലാണ് ഹോട്ടല്‍ മാലിന്യങ്ങള്‍ തള്ളിയത്. തിങ്കളാഴ്ച രാവിലെ അഞ്ചരയോടെ ദുര്‍ഗന്ധം ഉണ്ടായതിനെത്തുടര്‍ന്ന് സ്മിത നടത്തിയ പരിശോധനയിലാണ് മാലിന്യങ്ങള്‍ കണ്ടത്. പഴകിയ പൊറോട്ട, ഇറച്ചി കറി ഉള്‍പ്പടെയുള്ള ഹോട്ടല്‍ മാലിന്യങ്ങളാണ് വീടിന്റെ മുന്‍വശത്തെ വാതിലിലും സിറ്റൗട്ടിലും സ്റ്റെപ്പുകളിലുമായി തള്ളിയിരിക്കുന്നത്. കുടുംബപ്രശ്നങ്ങളെത്തുടര്‍ന്ന് ഒരുവര്‍ഷമായി ഭര്‍ത്താവുമായി അകന്ന് ഒറ്റയ്ക്ക് താമസിക്കുകയാണ് സ്മിത. തന്നോടുള്ള വൈരാഗ്യത്തെത്തുടര്‍ന്ന് ഭര്‍ത്താവാണ് മാലിന്യങ്ങള്‍ ഇട്ടതെന്ന് സംശയിക്കുന്നതായി സ്മിത പറഞ്ഞു. സംഭവം സംബന്ധിച്ച് നെടുങ്കണ്ടം പൊലീസില്‍ പരാതി നല്‍കി.
What's Your Reaction?






