ജില്ലയിലെ സര്‍ഗാത്മക നക്ഷത്രങ്ങള്‍ 15ന് അണക്കരയില്‍
ജില്ലയിലെ സര്‍ഗാത്മക നക്ഷത്രങ്ങള്‍ 15ന് അണക്കരയില്‍

ഇടുക്കി: ജില്ലയിലെ വിവിധ മേഖലകളില്‍ മികവ് തെളിയച്ചവരുടെ സംഗമം ജില്ലയിലെ 'സര്‍ഗാത്മക നക്ഷത്രങ്ങള്‍' എന്ന പേരില്‍ 15ന് ഉച്ചകഴിഞ്ഞ് 2ന് അണക്കര എസ് എന്‍ ഓഡിറ്റോറിയത്തില്‍ നടക്കും. പ്രശസ്ത നോവലിസ്റ്റ് ബെന്യാമിന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാക്കുന്നേല്‍, ജില്ലാ ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ സി വി വര്‍ഗീസ്, മാധ്യമ പ്രവര്‍ത്തകന്‍ ടി എം ഹര്‍ഷന്‍, ദ്രോണാചാര്യ കെ പി തോമസ് എന്നിവര്‍ സംസാരിക്കും.വിവിധ മേഖലകളില്‍ മികവ് തെളിയച്ചവരുടെ സംഗമം 'ജില്ലയിലെ സര്‍ഗാത്മക നക്ഷത്രങ്ങള്‍' എന്ന പേരില്‍ 15ന് ഉച്ചകഴിഞ്ഞ് 2ന് അണക്കര എസ്എന്‍ ഓഡിറ്റോറിയത്തില്‍ നടക്കും. നോവലിസ്റ്റ് ബെന്യാമിന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാക്കുന്നേല്‍, ജില്ലാ ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ സി വി വര്‍ഗീസ്, മാധ്യമ പ്രവര്‍ത്തകന്‍ ടി എം ഹര്‍ഷന്‍, ദ്രോണാചാര്യ കെ പി തോമസ് എന്നിവര്‍ തുടങ്ങിയവര്‍ സംസാരിക്കും. കല, കായികം, സാംസ്‌കാരികം, സാഹിത്യം, കാര്‍ഷികം, ചലച്ചിത്രം തുടങ്ങിയ മേഖലകളില്‍നിന്നായി 175 പ്രതിഭകള്‍ പങ്കെടുക്കും. സുനു എസ് തങ്കമ്മയുടെ ഇറച്ചിക്കൊലപാതകം എന്ന ചെറുകഥ സമാഹാരത്തെക്കുറിച്ച് ചര്‍ച്ച നടക്കും. എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയവരെ അനുമോദിക്കും. അണക്കര കാഴ്ച സാംസ്‌കാരിക വേദി, ജാലകം ലൈബ്രറി, ടൊര്‍ണാഡോസ്, ദേശാഭിമാനി- യുവധാര ക്ലബ്ബുകള്‍ എന്നിവരാണ് പരിപാടി സംഘടിപ്പിക്കുന്നത്. വാര്‍ത്താസമ്മേളനത്തില്‍ സംഘാടക സമിതി ഭാരവാഹികളായ എസ് സുധീഷ്, ബാബു സുരഭി, ജയന്‍ കുഴിക്കാട്ട്, പി കെ രാമചന്ദ്രന്‍, മെറീന ജോണ്‍ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






